വിക്കറ്റ് കീപ്പിങ് അത്ര രസമുള്ള കാര്യമല്ല സഞ്ജന: ബുമ്രയുടെ ഭാര്യയ്ക്ക് രാഹുലിന്റെ മറുപടി- വിഡിയോ

ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ സ്പിന്നർമാർ പന്തെറിയുമ്പോൾ വിക്കറ്റ് കീപ്പറായി കളിക്കുന്നത് അത്ര രസമുള്ള കാര്യമല്ലെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഫൈനലിനു ശേഷം സഞ്ജന ഗണേശനുമായി സംസാരിക്കുന്നതിനിടെയാണു രാഹുലിന്റെ പ്രതികരണം. ഇന്ത്യൻ സ്പിന്നർമാരോടൊപ്പം വിക്കറ്റ് കീപ്പറായി കളിക്കുന്നത് എത്രത്തോളം രസകരമായിരുന്നെന്നാണ് അവതാരകയായ സഞ്ജന ചോദിച്ചത്. സ്പിന്നർമാരെ കൈകാര്യം ചെയ്യുന്നതിന് ഒരുപാടു കഠിനാധ്വാനം ആവശ്യമാണെന്നു രാഹുൽ പ്രതികരിച്ചു. ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യയാണ് സഞ്ജന ഗണേശൻ.‘‘അതത്ര രസമുള്ള കാര്യമല്ല സഞ്ജന. ഈ സ്പിന്നർമാർ പന്തെറിയുമ്പോൾ ഞാന്‍ 200–250 തവണയൊക്കെയാണു സ്ക്വാട്ട് ചെയ്യേണ്ടിവരുന്നത്. എന്നാൽ സ്പിന്നർമാർ മികച്ച രീതിയിലാണു ചാംപ്യൻസ് ട്രോഫിയിൽ കളിച്ചത്. ഈ ടീം ചാംപ്യൻസ് ട്രോഫി ജയിക്കുന്നതിലും സന്തോഷം നൽകുന്ന മറ്റൊരു കാര്യമില്ല. എത്രത്തോളം കിരീടങ്ങള്‍ ലഭിക്കുമോ, അതെല്ലാം സ്വന്തമാക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. ടീമിനെ വിജയത്തിലെത്തിക്കാനാകുന്ന സാഹചര്യങ്ങൾ ദൈവം എനിക്കു തന്നിട്ടുണ്ട്. എനിക്ക് എല്ലായ്പ്പോഴും അതു ചെയ്യാൻ സാധിച്ചെന്നു വരില്ല. പക്ഷേ അതു തന്നെയാണ് ക്രിക്കറ്റിനെ മനോഹരമാക്കുന്നതും.’’
Source link