KERALA
ട്രംപ് ധനസഹായം നിർത്തലാക്കി; വിദേശത്ത് പഠിക്കുന്ന അഫ്ഗാൻ വിദ്യാർഥിനികളുടെ പഠനം മുടങ്ങി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഹായം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഒമാനിൽ ഉന്നതവിദ്യാഭ്യാസം നടത്തിവന്നിരുന്ന എൺപതിലധികം അഫ്ഗാന്‍ പെൺകുട്ടികൾ മാതൃരാജ്യത്തേക്കുതന്നെ മടങ്ങാനൊരുങ്ങുന്നു. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്‌മെന്റ്(യുഎസ്എഐഡി)ന്‍റെ ഫണ്ട് നിർത്തലാക്കിയതോടെയാണ് അഫ്ഗാൻ പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.90 ശതമാനത്തിലധികം വിദേശ സഹായ കരാറുകള്‍ ഇല്ലാതാക്കാനുള്ള ട്രംപിന്റേയും ഇലോണ്‍ മസ്‌കിന്റേയും തീരുമാനത്തെത്തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ് യുഎസ്എഐഡി. ജനുവരിയില്‍ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്തപ്പോള്‍ത്തന്നെ ട്രംപ് ഈ ഫണ്ട് നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
Source link