അഞ്ചുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നുപേര്‍ അറസ്റ്റില്‍

പൂന്തുറ: പെട്ടിക്കടകളുടെ കച്ചവടത്തിന് മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ബീമാപളളി സ്വദേശികളായ മുന്നുയുവാക്കളെ അറസ്റ്റുചെയ്തു. റഹീം,നൗഷാദ്, ദസ്തക്കീര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 40 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. അഞ്ചുലക്ഷത്തിലധികം വിലവരുന്നവയാണിതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ കടകളിലെ രഹസ്യ അറകളില്‍ നിന്നാണ് പോലീസ് ഇവ കണ്ടെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് നാലുരൂപയ്ക്ക് വാങ്ങി 50 രൂപയ്ക്കാണ് ഇവര്‍ കച്ചവടം നടത്തുന്നത്. യുവാക്കളെയും മത്സ്യത്തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് കച്ചവടമെന്ന് പൂന്തുറ എസ്.ഐ. വി. സുനില്‍ അറിയിച്ചു. സ്‌കൂളുകളും മറ്റിടങ്ങളും കേന്ദ്രീകരിച്ചും ഇവര്‍ കച്ചവടം നടത്തുന്നുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുത്തു.
Source link