KERALA
‘ഓ ബേബീ’; കുഞ്ഞിനെ വരവേല്‍ക്കാന്‍ കെ.എല്‍. രാഹുലും ഭാര്യയും; ചിത്രങ്ങള്‍ പങ്കുവെച്ച് അതിയ ഷെട്ടി

ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍. ടി20 ലോകകപ്പില്‍ സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍, ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയതുവഴി ടീമിന്റെ കിരീടധാരണത്തില്‍ നിര്‍ണായക ഭാഗഭാക്കാവാന്‍ രാഹുലിന് കഴിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ മറ്റൊരു സന്തോഷംകൂടി രാഹുലിനെ കാത്തിരിക്കുകയാണ്. നടിയും ഭാര്യയുമായ അതിയ ഷെട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കാനിരിക്കുകയാണ്. രാഹുലിനൊപ്പമുള്ളതും മറ്റുമായി സ്‌നേഹോഷ്മളമായ ചില കുടുംബ ചിത്രങ്ങള്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അതിയ ഷെട്ടി.
Source link