WORLD

ഐപിഎൽ കിരീടം നേടിയിട്ടും ആഗ്രഹിച്ച അംഗീകാരം ലഭിച്ചില്ല, ചിലപ്പോൾ ശ്രദ്ധിക്കില്ല: വെളിപ്പെടുത്തി ഇന്ത്യൻ താരം


മുംബൈ∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎൽ കിരീടം വിജയിച്ചിട്ടും ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരം തനിക്കു ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ചാംപ്യൻസ് ട്രോഫിയിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് മോശം അനുഭവങ്ങളെക്കുറിച്ച് അയ്യർ മനസ്സു തുറന്നത്. ബിസിസിഐയുടെ വാർഷിക കരാറിൽനിന്നടക്കം പുറത്തായി നിൽക്കുമ്പോഴായിരുന്നു ഐപിഎൽ കിരീടം വിജയിച്ച് ശ്രേയസ് വിമർശകർക്കു മറുപടി നൽകുന്നത്.‘‘ഐപിഎൽ കളിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. ഞാൻ വിജയിക്കുകയും ചെയ്തു. ഐപിഎൽ കിരീടം നേടിയ ശേഷവും ഞാൻ ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരം എനിക്കു ലഭിച്ചിട്ടില്ലെന്നാണു തോന്നുന്നത്. ആരും കാണാനില്ലെങ്കിലും നമ്മൾ ശരിയായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കണം. നമ്മൾ ഗ്രൗണ്ടിൽ നടത്തുന്ന ശ്രമങ്ങൾക്ക് ബഹുമാനം ലഭിക്കുന്നുണ്ടോ എന്നതു പ്രധാനമാണ്. ചിലപ്പോഴൊക്കെ അതൊന്നും ആരും ശ്രദ്ധിക്കാറില്ല.’’


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button