World Kidney Day വൃക്കരോഗ സാധ്യത ആർക്കൊക്കെ? ഈ പരിശോധനയിലൂടെ രോഗം മുൻകൂട്ടി അറിയാം

എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നു. മാർച്ച് 13 നാണ് ഈ വർഷത്തെ വൃക്കദിനാചരണം. വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ചും വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം വൃക്കകളുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. രോഗം മൂർച്ഛിക്കുന്നതിനു മുൻപേ പരിശോധനകളിലൂടെ രോഗം തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽചൂണ്ടുന്നു. ഉയർന്ന രക്തസമ്മർദം, പ്രമേഹം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം തുടങ്ങിയ രോഗസാധ്യതാഘടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പതിവായുള്ള രക്തപരിശോധനയിലൂടെയും മൂത്ര പരിശോധനയിലൂടെയും വൃക്കരോഗങ്ങൾ നേരത്തേ തിരിച്ചറിയാനും രോഗത്തിന്റെ സങ്കീർണതകൾ തടയാനും സാധിക്കും. ആരൊക്കെ പരിശോധന നടത്തണം? ലോകത്ത് ദശലക്ഷക്കണക്കിന് പേരെയാണ് വൃക്കരോഗം ബാധിക്കുന്നത്. പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാതെയാവും രോഗം ഉണ്ടാകുന്നത്. രോഗസാധ്യത കൂടുതൽ ഉള്ളവർ അതുകൊണ്ടു തന്നെ പതിവായി പരിശോധനകൾ നടത്തണം.
Source link