ഇന്ത്യയുടെ മുന്‍ ഓള് റൗണ്ടര്‍ സയ്യിദ് ആബിദ് അലി അന്തരിച്ചു

കാലിഫോര്‍ണിയ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്താരം സയ്യിദ് ആബിദ് അലി അന്തരിച്ചു. കാലിഫോര്‍ണിയയിലെ ട്രസിയിലെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുവായ റേസാ ഖാന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. ഓള്‍റൗണ്ടറായ സയ്യിദ് ആബിദ് അലി 1967 ഡിസംബര്‍ മുതല്‍ 1974 ഡിസംബര്‍ വരെ ഇന്ത്യക്കായി 29 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ജനിച്ച അദ്ദേഹം മീഡിയം പേസ് ബൗളറും ലോവര്‍-ഓര്‍ഡര്‍ ബാറ്ററുമായിരുന്നു. 1967 ഡിസംബര്‍ 23-ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ടെസ്റ്റില്‍ അരങ്ങേറിയത്. 1974 ഡിസംബര്‍ 15-ന് വെസ്റ്റിന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു. 29 ടെസ്റ്റുകളില്‍ നിന്ന് 20.36 ശരാശരിയില്‍ 1018 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആറ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 81 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്കോര്‍. 47 വിക്കറ്റുകളും വീഴ്ത്തി. 55 റണ്‍സ് വഴങ്ങി ആറ് ആറ് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
Source link