KERALA
ട്രെയിൻ റാഞ്ചൽ ; ബന്ദികൾക്കരികെ ചാവേറുകൾ, മോചനം വൈകുന്നു, നിസ്സഹായരായി പാക് സൈന്യം

ഇസ്ലാമാബാദ്: ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) റാഞ്ചിയ ട്രെയിനില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാനാകാതെ പാകിസ്താന്‍ സൈന്യം. 250 ഓളം യാത്രക്കാര്‍ ഇപ്പോഴും ട്രെയിനില്‍ ബന്ദികളാക്കപ്പെട്ടിരിക്കുകയാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്നത് ഒറ്റപ്പെട്ട ഭൂപ്രദേശമായതിനാലും ബന്ദികളുടെ സുരക്ഷയില്‍ ആശങ്കയുള്ളതിനാലും രക്ഷാ പ്രവര്‍ത്തനം സങ്കീര്‍ണമാണെന്ന് പാക് സര്‍ക്കാര്‍ പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ ധരിച്ച ചാവേറുകള്‍ ബന്ദികള്‍ക്കരികില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ബുധനാഴ്ച ട്രെയിനിനുള്ളില്‍ കയറി അക്രമികളെ നേരിടുന്നതില്‍ നിന്ന് പാക് സൈന്യം വിട്ടുനിന്നു.
Source link