ആശമാരെ പിന്തുണച്ച് വീഡിയോ ചെയ്ത വ്‌ളോഗര്‍ക്ക് നേരെ സൈബര്‍ ആക്രമണം;കുന്നംകുളം സ്വദേശിക്കെതിരെ കേസ്

പത്തനംതിട്ട: ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് വീഡിയോ ചെയ്തതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിട്ടതായി വ്‌ളോഗര്‍ നീനു നല്‍കിയ പരാതിയില്‍ പന്തളം പോലീസ് കേസെടുത്തു. തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി സ്വദേശിയായ ജനാര്‍ദനെതിരെയാണ് കേസെടുത്തത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.നീനുവിന്റെ വീഡിയോയ്ക്ക് താഴെ ജനാര്‍ദനന്‍ അശ്ലീല കമന്റ് ഇട്ടിരുന്നു. അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കുന്ന രീതിയില്‍ കമന്റ് ഇട്ടതിനെ തുടര്‍ന്നാണ് സ്‌ക്രീന്‍ഷോട്ട് സഹിതം പരാതി നല്‍കിയതെന്ന് വ്‌ളോഗര്‍ നീതു വ്യക്തമാക്കി. തന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള ആസൂത്രണം പല കോണുകളില്‍ നിന്നും ഉണ്ടാകാറുണ്ടെന്നും നീനു പറയുന്നു. 10 വര്‍ഷമായി മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നതിനാല്‍ തന്റെ സഹപ്രവര്‍ത്തകരോട് തോന്നുന്ന വികാരം മാത്രമാണ് ആശ വര്‍ക്കര്‍മാരോടും തോന്നിയതെന്നും അവര്‍ക്ക് ന്യായമായ അവകാശങ്ങള്‍ കിട്ടണം എന്ന് ഉദ്ദേശിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നെന്നും നീനു വ്യക്തമാക്കുന്നു.
Source link