WORLD

പാക്കിസ്ഥാൻ ടീമില്‍നിന്ന് പുറത്തായി, ആഭ്യന്തര ട്വന്റി20 കളിക്കില്ലെന്ന് ബാബർ അസം; ഉന്നം പാക്ക് സൂപ്പർ ലീഗ് മാത്രം


കറാച്ചി ∙ പാക്കിസ്ഥാൻ ട്വന്റി20 ടീമിൽ നിന്നു പുറത്തായ മുൻ ക്യാപ്റ്റൻ ബാബർ അസം ദേശീയ ട്വന്റി20 ചാംപ്യൻഷിപ്പിൽ നിന്നും പിൻമാറി. ബാബർ, വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ, പേസ് ബോളർ നസീം ഷാ എന്നിവരെ 16നു തുടങ്ങുന്ന ന്യൂസീലൻഡ് പരമ്പരയിലെ ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിൽ സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ആഭ്യന്തര ട്വന്റി20 ചാംപ്യൻഷിപ്പിൽ നിന്ന് ബാബർ പിൻമാറിയത്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഏപ്രിൽ പകുതിയോടെ തുടങ്ങുന്നതു കൊണ്ടു കൂടിയാണ് ബാബറിന്റെ പിൻമാറ്റമെന്നാണ് റിപ്പോർ‍ട്ടുകൾ. പാക്ക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‍വാന്‍ ഫൈസലാബാദിൽ നടക്കുന്ന ടൂർണമെന്റിൽ കളിക്കുന്നുണ്ട്. അതേസമയം പേസർ നസീം ഷായും ബാബറിനു പിന്നാലെ പിൻമാറി. വരാനിരിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ തിളങ്ങി ദേശീയ ടീമിലേക്കു മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങൾ.


Source link

Related Articles

Back to top button