WORLD

‘ആശുപത്രിയിൽ നിന്ന കൂട്ടുകാരൻ മടങ്ങി’: ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് കുടുംബം


ബെംഗളൂരു ∙ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ പുത്തൻപുരയിൽ ലിബിൻ ബേബി (32) മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്നാണ് ആരോപണം.ലിബിൻ ബെംഗളൂരുവിലാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ശുചിമുറിയിൽ വീണു പരുക്കേറ്റതായി സുഹൃത്തുക്കൾ ലിബിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. സുഹൃത്തുക്കളാണ് ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ചത്. പിന്നീടു മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെന്റിലേറ്ററിൽ ആക്കുകയുമായിരുന്നു. കുടുംബാംഗങ്ങൾ എത്തിയപ്പോഴാണു ലിബിൻ ഗുരുതരാവസ്ഥയിൽ ആണെന്നറിയുന്നത്.


Source link

Related Articles

Back to top button