‘സൗദിയിൽ രണ്ടു ദിവസം ജയിൽ, ഒന്നുമില്ലാതെ നാട്ടിലെത്തി; എല്ലാവരെയും നഷ്ടമായി: ഇനി അഫാനെ കാണണ്ട’

തിരുവനന്തപുരം ∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ കാണാന്‍ ആഗ്രഹമില്ലെന്നു പിതാവ് റഹീം. ‘‘അഫാന് കാരണമുണ്ടായ നഷ്ടം വലുതാണ്. ആശുപത്രിയിലായിരുന്ന ഭാര്യ ഷെമിയുടെ ആരോഗ്യനിലയിൽ ആശ്വാസമുണ്ട്. ഷെമിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ഇളയമകന് കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐസിയുവില്‍ വച്ച് ഭാര്യയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഷെമി പൊട്ടിക്കരഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാണ് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബാക്കി മരണങ്ങളെക്കുറിച്ച് പറഞ്ഞത്. അഫാനാണ് അതൊക്കെ ചെയ്തതെന്നു പറഞ്ഞപ്പോള്‍ അവന് അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് ഷെമി പറഞ്ഞത്. ഒരു പാറ്റയെപോലും പേടിയായിരുന്ന അവന് എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ചോദിച്ചത്. പരുക്കു പറ്റിയത് കട്ടിലില്‍നിന്നു വീണാണെന്നാണ് ഇപ്പോഴും പറയുന്നത്’’– റഹീം പറഞ്ഞു.
Source link