KERALA

2024 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു


തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2024-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. വ്യത്യസ്ത വിഭാഗങ്ങളിലായി ഏഴുപേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. കഥ/നോവല്‍ വിഭാഗത്തില്‍ വിമീഷ് മണിയൂര്‍ (ബൂതം), കവിതാ വിഭാഗത്തില്‍ പ്രേമജ ഹരീന്ദ്രന്‍ (പൂമാല), വൈജ്ഞാനിക വിഭാഗത്തില്‍ ഡോ. ബി പത്മകുമാര്‍ (പാഠം ഒന്ന് ആരോഗ്യം), ശാസ്ത്ര വിഭാഗത്തില്‍ പ്രഭാവതി മേനോന്‍ (ശാസ്ത്ര വികൃതികള്‍, സുകൃതികള്‍, കെടുതികള്‍), ജീവചരിത്രം/ആത്മകഥ വിഭാഗത്തില്‍ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ (കുട്ടികളുടെ എഴുത്തച്ഛന്‍), വിവര്‍ത്തനം / പുനരാഖ്യാനം വിഭാഗത്തില്‍ ഡോ. സംഗീത ചേനംപുള്ളി (വെള്ളത്തിന് നനവുണ്ടായതെങ്ങനെ?), നാടക വിഭാഗത്തില്‍ ഹാജറ കെ.എം. (സാക്ഷി) എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.


Source link

Related Articles

Back to top button