KERALA
എതിരാളികൾക്ക് അത്ര സിംപിളല്ല കാര്യങ്ങൾ; സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ എത്തി

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ പുതിയ മോഡലായ സിംപിള്‍ വൺ എസ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു. നിർത്തലാക്കിയ സിപിംൾ വൺ എന്ന മോഡലിനേക്കാളും കൂടുതൽ ഫീച്ചറുകളുമായാണ് സിംപിള്‍ വൺ എസ് എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 1,39,999 രൂപ മുതലാണ് എക്സ്ഷോറൂം വില.
Source link