WORLD

ശസ്ത്രക്രിയയ്‌ക്കു ശേഷം ബാറ്റിങ്ങിൽ ഫിറ്റ്നസ് ടെസ്റ്റ് ‘ജയിച്ച്’ സഞ്ജുവിന്റെ തിരിച്ചുവരവ്; വിക്കറ്റ് കീപ്പിങ്ങിൽ ‘ടെസ്റ്റ് തുടരും’!


ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു തയാറെടുക്കുന്ന രാജസ്ഥാൻ റോയൽസിനും ആരാധകർക്കും ആശ്വാസമേകി ക്യാപ്റ്റൻ സഞ്ജു സാംസൺ വീണ്ടും കളത്തിലേക്ക്. കൈവിരലിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ താരം, അധികം വൈകാതെ കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ബാറ്റിങ്ങിൽ ഫിറ്റ്നസ് ടെസ്റ്റ് പാസായ സഞ്ജു, വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണ്. ഐപിഎലിനു മുന്നോടിയായി ഫിറ്റ്നസ് ടെസ്റ്റ് പൂർണമായോ ഭാഗികമായോ പാസാകുന്നതിന്, വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ സഞ്ജുവിനു മുന്നിൽ ഒന്നു രണ്ടു ടെസ്റ്റുകൾ കൂടി ഉണ്ടാകുമെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ ടീമിൽ അംഗമായ ധ്രുവ് ജുറേൽ ടീമിലുള്ളതിനാൽ രാജസ്ഥാന് ആശങ്കപ്പെടാനില്ല. മാർച്ച് 23ന് ഹൈദരാബാദിൽ സൺറൈസേഴ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പുതിയ സീസണിൽ ഒരുപിടി ശ്രദ്ധേയരായ താരങ്ങളുമായാണ് രാജസ്ഥാൻ എത്തുന്നതെന്ന് സഞ്ജു ചൂണ്ടിക്കാട്ടി. കഴിഞ്ഞ 3 സീസണുകളായ ി


Source link

Related Articles

Back to top button