KERALA

നെറ്റിൽ പന്തെറിയാന്‍ വന്നു, ഇന്ന് ചാമ്പ്യൻസ് ട്രോഫി വിന്നർ; ലേറ്റായി വന്ന മിസ്റ്ററി സ്പിന്നർ


ഒരു ബൗളിങ് അക്കാദമിയിലും പരിശീലനം നേടാത്ത, അനില്‍ കുംബ്ലെയുടെയും ആദം സാംപയുടെയും മുത്തയ്യ മുരളീധരന്റെയുമൊക്കെ ബൗളിങ് വീഡിയോ കണ്ട് സ്പിന്‍ ബൗളിങ് പഠിച്ച മിടുക്കന്‍, 2025 ലെ ചാമ്പ്യന്‍ട്രോഫി കിരീടം ഇന്ത്യ തലയില്‍ വയ്ക്കുമ്പോള്‍ ആ കീരിട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് തമിഴ്‌നാട്ടുകാരനായ ആ ‘മിസ്റ്ററി സ്പിന്നറാണ്’, വരുണ്‍ ചക്രവര്‍ത്തി. ഒരു ഏകദിന മത്സരം മാത്രം കളിച്ച് ദുബായിലെ ചാമ്പ്യന്‍സ് ട്രോഫി പരമ്പരയ്ക്കായി വിമാനമേറിയ വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തുന്നത് കപ്പടിച്ച സംഘത്തിലെ നെടുംതൂണുകളിലൊരാളായാണ്. സെമിയും ഫൈനലുമടക്കം കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ നേടിയ, എതിരാളികളെ വട്ടംകറക്കി വിക്കറ്റിന് മുന്നില്‍ ചാടിക്കുന്ന ആ നിഗൂഢ സ്പിന്നറുടെ ജീവിതം ഒരുസിനിമാക്കഥപോലെ കൗതുകങ്ങള്‍ നിറഞ്ഞതാണ്. നൈറ്റ്‌സില്‍ പന്തെറിയാന്‍ വന്ന യുവാവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് നടന്നെത്തിയ കഥ ക്രിക്കറ്റില്‍ കരിയര്‍ സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കും പ്രചോദനം തന്നെ.ദി മിസ്റ്ററി സ്പിന്നര്‍


Source link

Related Articles

Back to top button