WORLD
ഒരുവട്ടം കൂടിയാ ദൗത്യം… ഇന്ന്; സുനിത വില്യംസിനെ തിരിച്ചെത്തിക്കാൻ വീണ്ടും ശ്രമം

കാര്യങ്ങളെല്ലാം ഒത്തുവന്നാൽ ഈ വാർത്ത വായിക്കുമ്പോഴേക്കും സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്കു തിരിച്ചെത്തിക്കാനുള്ള റോക്കറ്റ് പുറപ്പെട്ടിരിക്കും. ഇന്നു രാവിലെ 5നു ദൗത്യം തുടങ്ങാനാണു തീരുമാനിച്ചിട്ടുള്ളത്. നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നൽകുന്നത്.9 മാസമായി രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ചും. ഇവർക്കു പകരക്കാരായി 4 ബഹിരാകാശസഞ്ചാരികളെ എത്തിക്കുന്നതിനു ക്രൂ–10 എന്ന പേരിൽ ദൗത്യത്തിന് ഒരുങ്ങിയിരുന്നെങ്കിലും സാങ്കേതികപ്രശ്നങ്ങളെത്തുടർന്ന് അവസാനനിമിഷം ഉപേക്ഷിച്ചു. ബഹിരാകാശപേടകത്തിലെ തകരാറുകളെത്തുടർന്ന് യാത്ര നീട്ടിവയ്ക്കുകയായിരുന്നു.
Source link