KERALA
പാതിവില സ്കൂട്ടര്‍ തട്ടിപ്പ്: ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു; രണ്ടാഴ്ച മൂവാറ്റുപുഴ സബ്ജയിലില്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ട്രസ്റ്റ് ചെയര്മാന് കെ.എന്‍. ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. 26 വരെയാണ് റിമാന്റ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ആനന്ദകുമാറിന്റെ കേസ് പരിഗണിച്ചത്. ആനന്ദകുമാര്‍ ഇടക്കാല ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ആനന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാൽ ആനന്ദകുമാറിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കിയില്ല. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് ആനന്ദകുമാറിനെ അയച്ചിരിക്കുന്നത്.
Source link