WORLD
എല്ലുകളെ ദുർബലമാക്കുന്ന സീറോ ഗ്രാവിറ്റിയിൽ ഒരു വര്‍ഷത്തോളം;ഈ കഷ്ടപ്പാടെല്ലാം സഹിക്കുമ്പോൾ സുനിത വില്യംസിന് എന്ത് കിട്ടും?

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ– സ്പെയ്സ് എക്സ് ദൗത്യം ഉടൻ പുറപ്പെടും. സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ച് മുതൽ ഐഎസ്എസിലാണ് തുടരുന്നത്. സുനിതയുടെയും ബുച്ച് വിൽമോറിന്റെയും ദൗത്യം എട്ട് ദിവസത്തേക്കായിരുന്നു. എന്നാല്‍, സാങ്കേതിക തകരാർ മൂലം അവര്‍ക്ക് തിരികെ വരാനായില്ല.വലിയ നേട്ടങ്ങളും പ്രശസ്തിയും തേടിയെത്തുമെങ്കിലും ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്ന സീറോ ഗ്രാവിറ്റി ലോകത്ത് കഴിയുന്ന ശ്രമകരമായ ഈ ജോലിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയായിരിക്കുമെന്ന് അറിയുകയെന്നത് കൗതുകമായിരിക്കും.
Source link