WORLD

ഐപിഎൽ ടീമുകളെ നയിക്കാൻ 9 ഇന്ത്യക്കാരും 1 വിദേശിയും; ഒരാൾ ട്വന്റി20യിൽ ‘ഇന്ത്യയ്‌ക്ക് കളിക്കാത്ത’ ഇന്ത്യക്കാരൻ, കുറവ് പ്രതിഫലം രഹാനെയ്‌ക്ക്!


ന്യൂഡൽഹി ∙ ആരും വാഴാത്ത കറങ്ങും കസേരയാണ് ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ നായക പദവി. കഴിഞ്ഞ 17 സീസണുകളിലായി 13 വ്യത്യസ്ത ക്യാപ്റ്റൻമാരെ പരീക്ഷിച്ചിട്ടും കപ്പിനടുത്തെങ്ങും എത്താതെ പോയ ടീം വീണ്ടും തലപ്പാവ് മാറ്റുന്നു. ഐപിഎലിൽ ഡൽഹിയുടെ 14–ാം ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു.ഡൽഹി ടീമിലെ സസ്പെൻസും അവസാനിച്ചതോടെ 18–ാം സീസണിലെ ക്യാപ്റ്റൻമാരുടെ ചിത്രം തെളിഞ്ഞു. 9 ടീമുകളെയും ഇന്ത്യൻ ക്യാപ്റ്റൻമാർ നയിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുന്ന ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസാണ് ക്യാപ്റ്റൻസിയിലെ ഏക വിദേശി.


Source link

Related Articles

Back to top button