WORLD
'പൊന്നിന്റെ പോക്ക് ': യുഎഇയിലും റെക്കോർഡുകൾ തകർത്ത് സ്വർണവില; നിരക്ക് ഇനിയും ഉയരാൻ സാധ്യത

ദുബായ് ∙ രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ യുഎഇയിലും സ്വർണവില സർവകാല റെക്കോർഡിലെത്തി. വെളളിയാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് ഒരു ദിർഹം 75 ഫില്‍സ് വർധിച്ച് 360 ദിർഹം 75 ഫില്‍സായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 335 ദിർഹം 75 ഫില്‍സാണ് നിരക്ക്. വ്യാഴാഴ്ച 334 ദിർഹമായിരുന്നു.21 കാരറ്റ് സ്വർണം ഗ്രാമിനും വില കൂടി 322 ദിർഹത്തിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 276 ദിർഹമെന്നതാണ് നിരക്ക്. വ്യാഴാഴ്ച 274 ദിർഹം 50 ഫില്‍സ് എന്നതായിരുന്നു വില. ആഗോളതലത്തിൽ സ്പോട്ട് സ്വർണ്ണം ഔൺസിന് ഒരുവേള 0.77 ശതമാനം ഉയർന്ന് 3,002.64 ഡോളറിലെത്തി.
Source link