ഉദ്യോഗസ്ഥർ ശാരീരികമായി ആക്രമിച്ചു; അടിച്ചത് പതിനഞ്ചോളം തവണ; സ്വർണക്കടത്തിൽ നിരപരാധിയെന്ന് രന്യ

ബെംഗളൂരു ∙ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ) ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും സ്വർണക്കടത്തിൽ പിടിയിലായ കന്നഡ നടി രന്യ റാവു. വെള്ള പേപ്പറിൽ തന്നെ കൊണ്ട് ഒപ്പുവപ്പിച്ചതായും രന്യ ഡിആർഐ അഡീഷനല്‍ ഡയറക്ടര്‍ക്ക് അയച്ച കത്തിൽ പറയുന്നു. കേസിൽ താൻ നിരപരാധിയാണെന്നാണ് രന്യയുടെ വാദം. ബെംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് മുഖേനയാണ് രന്യ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ച് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുന്നത്. വിമാനത്തിനുള്ളില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തു. വിശദീകരണം നല്കാന് അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചു. ആവര്‍ത്തിച്ചുള്ള മര്‍ദനങ്ങളേറ്റിട്ടും അവര്‍ തയ്യാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ താൻ വിസമ്മതിച്ചു. എന്നാൽ പിന്നാലെ കടുത്ത സമ്മര്‍ദ്ദത്തിനു വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും രന്യ കത്തിൽ പറയുന്നു.
Source link