WORLD
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ശരീരഭാഗങ്ങളുടെ സാംപിളുകൾ മോഷ്ടിച്ചു, ആക്രിക്കാരൻ പിടിയിൽ; വൻ വീഴ്ച

തിരുവനന്തപുരം ∙ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിൽനിന്നു പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.പത്തോളജി ലാബിനു സമീപമാണ് സാംപിളുകള്‍ ശനിയാഴ്ച രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ ഇയാളെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ ശസ്ത്രക്രിയയ്ക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച സ്പെസിമെനുകളാണ് മോഷ്ടിച്ചത്.
Source link