WORLD

റൺവേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിൽ മുംബൈ താരങ്ങൾ, നേർക്കുനേരെത്തിയ 2 തവണയും ജയിച്ചത് ഡൽഹി; ഇന്ന് കലാശപ്പോര്


മുംബൈ ∙ ധൈര്യമുണ്ടെങ്കിൽ ഓരോരുത്തരായി വാ!– മുംബൈ ഇന്ത്യൻസ് ഇങ്ങനെ പറഞ്ഞാൽ ഡൽഹി ക്യാപിറ്റൽസ് ഒന്നു പേടിക്കേണ്ടതാണ്. വ്യക്തിഗത മികവിൽ മുംബൈ താരങ്ങളുടെ അടുത്തെങ്ങുമില്ല ഈ വനിതാ പ്രിമിയർ ലീഗ് സീസണിൽ ഡൽഹിയുടെ താരങ്ങൾ. റൺനേട്ടത്തിലും (നാറ്റ് സിവർ ബ്രന്റ്– 493) വിക്കറ്റ് വേട്ടയിലും (ഹെയ്‌ലി മാത്യൂസ്–17) ഒന്നാമതുണ്ട് മുംബൈയുടെ താരങ്ങൾ. പക്ഷേ, ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും ജയിച്ചത് ഡൽഹി തന്നെ!ഇന്നു ഫൈനലിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ മുംബൈയുടെ വ്യക്തിഗത മികവിനു തങ്ങളുടെ ‘ടീം ഗെയിം’ ആണ് ഡൽഹിയുടെ മറുപടി. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി നേരിട്ടു ഫൈനൽ കളിക്കുന്നതിന്റെ ആത്മവിശ്വാസവും ഡൽഹിക്കുണ്ട്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം. മുംബൈ രണ്ടാം ട്രോഫി ലക്ഷ്യമിടുമ്പോൾ കന്നിക്കിരീടമാണ് ഡൽഹിയുടെ സ്വപ്നം.


Source link

Related Articles

Back to top button