WORLD

‘വെൽഡൺ ബോയ്സ്, അധികം കാത്തിരുത്താതെ മത്സരം തീർത്തല്ലോ’; തോൽവിക്കു പിന്നാലെ പാക്ക് ക്രിക്കറ്റ് ടീമിന് ‘ട്രോൾ മഴ’!


ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ദയനീയ തോൽവി വഴങ്ങിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വ്യാപക ട്രോളുകൾ. ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ, സൂപ്പർതാരം ബാബർ അസം എന്നിവരെ ഉൾപ്പെടെ പുറത്താക്കി സമ്പൂർണമായി അഴിച്ചുപണിത ടീമുമായാണ് പാക്കിസ്ഥാൻ ന്യൂസീലൻഡ് പര്യടനത്തിന് എത്തിയത്. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ പൂർണമായി പരാജയപ്പെട്ട് 91 റൺസിന് പുറത്തായ പാക്കിസ്ഥാൻ, ഒൻപതു വിക്കറ്റിനാണ് തോറ്റത്. 18.4 ഓവർ ബാറ്റു ചെയ്ത് പാക്കിസ്ഥാൻ നേടിയ 91 റൺസ്, വെറും 61 പന്തിലാണ് ന്യൂസീലൻഡ് താരങ്ങൾ മറികടന്നത്.ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഉന്നമിട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രവഹിച്ചത്. പാക്കിസ്ഥാൻ മാധ്യമങ്ങളും ആരാധകരും ന്യൂസീലൻഡിന്റെ പ്രധാന താരങ്ങൾ ഈ പരമ്പരയേക്കാൾ ഐപിഎലിനു പ്രാധാന്യം നൽകുന്നതിനെ വിമർശിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ട്രോളുകൾ. മൈക്കൽ ബ്രേസ‌്്‌വെൽ നയിക്കുന്ന അവരുടെ രണ്ടാം നിരയെ ആദ്യം തോൽപ്പിക്കൂ എന്നാണ് ട്രോൾ.


Source link

Related Articles

Back to top button