WORLD

ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ഫൈനൽ ഇന്ന്; കിരീടം ലക്ഷ്യമിട്ട് വീണ്ടും ഇതാ ഒരു സച്ചിൻ – ലാറ പോരാട്ടം!


റായ്പുർ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20യുടെ ഫൈനലിൽ ഇന്ന് ഇന്ത്യ മാസ്റ്റേഴ്സും വെസ്റ്റിൻഡീസ് മാസ്റ്റേഴ്സും ഏറ്റുമുട്ടും. സച്ചിൻ തെൻഡുൽക്കറുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം സെമിയിൽ ഓസ്ട്രേലിയൻ മാസ്റ്റേഴ്സിനെ 94 റൺസിന് തോൽപിച്ചാണ് ഫൈനലിന് ടിക്കറ്റെടുത്തത്.സച്ചിനു പുറമേ അമ്പാട്ടി റായിഡു, യുവ്‌രാജ് സിങ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ തുടങ്ങിയ പ്രമുഖർ ഇന്ത്യൻ ടീമിൽ അണിനിരക്കുന്നുണ്ട്. രണ്ടാം സെമിയിൽ ശ്രീലങ്കൻ മാസ്റ്റേഴ്സിനെ 6 റൺസിന് മറികടന്നാണ് ബ്രയാൻ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റിൻഡീസ് ടീം ഫൈനലിൽ എത്തിയത്.


Source link

Related Articles

Back to top button