WORLD
ഡോക്കിങ്ങും ഹാച്ചിങ്ങും വിജയകരം; ക്രൂ 9ന് ഒപ്പം ചേർന്ന് ക്രൂ 10; മടക്കയാത്ര 19ന്

ന്യൂയോർക്ക്∙ ഒൻപത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള ക്രൂ10 ദൗത്യത്തിൽ പുരോഗതി. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെ ക്രൂ ഡ്രാഗൺ പേടകത്തിന്റെ ഡോക്കിങ് നടന്നു. ക്രൂ ഡ്രാഗണെ ബഹിരാകാശ നിലയവുമായി ഘടിപ്പിക്കുന്നതാണ് ഡോക്കിങ് പ്രക്രിയ.ഡോക്കിങിനു ശേഷം ഇന്ത്യൻ സമയം രാവിലെ 11.00 ഓടെ ഹാച്ചിങ് പൂർത്തിയാക്കി. ക്രൂ–10 ദൗത്യസംഘം ഹാച്ച് തുറന്ന് ബഹിരാകാശ നിലയത്തിലെ ക്രൂ–9 ദൗത്യസംഘത്തിനൊപ്പം ചേർന്നു. ക്രൂ10 എത്തിയതോടെ ബഹിരാകാശ നിലയത്തിലെ യാത്രികരുടെ എണ്ണം 11 ആയി വർധിച്ചു.
Source link