WORLD

ഉപദേശത്തിനില്ല; യുവതാരങ്ങളെ നിരീക്ഷിക്കും, എവിടെയാണ് പിന്തുണ ആവശ്യമെന്ന് കണ്ടെത്തും: 13കാരൻ ഐപിഎലിന് തയാറെന്നും സഞ്ജു


ജയ്‌പുർ∙ യുവതാരങ്ങൾക്ക് ഉപദേശം നൽകുന്നതിനു പകരം, അവരുടെ പ്രകടനം നിരീക്ഷിച്ച് പിന്തുണ ആവശ്യമുള്ള മേഖലകൾ കണ്ടെത്തുന്നതിനാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രാധാന്യം നൽകുന്നതെന്ന് ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസൺ. ഇപ്പോഴത്തെ യുവതാരങ്ങൾ അസാമാന്യമാം വിധം ആത്മവിശ്വാസമുള്ളവരാണെന്ന് സഞ്ജു അഭിപ്രായപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മനസിലാക്കി അതിനനുസരിച്ച് സ്വന്തം കളി രൂപപ്പെടുത്തുന്നവരാണ് അവരെന്നും സഞ്ജു പറഞ്ഞു. രാജസ്ഥാൻ റോയൽസ് ഇത്തവണ താരലേലത്തിൽ 1.10 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയ ബിഹാറിൽനിന്നുള്ള 13 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്.


Source link

Related Articles

Back to top button