KERALA

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓൺലൈൻ മൂല്യനിർണയത്തിലേക്ക്; പഠിതാക്കളുടെ സൗകര്യപ്രകാരം പരീക്ഷയെഴുതാം


മലപ്പുറം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അടുത്ത അധ്യയനവര്‍ഷം മുതല്‍ മൂല്യനിര്‍ണയം ഓണ്‍ലൈനാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. പഠിതാക്കള്‍ക്ക് സൗകര്യമുള്ളസമയത്ത് പരീക്ഷയെഴുതാനുള്ള സംവിധാനവും (എക്സാം ഓണ്‍ ഡിമാന്‍ഡ്) ഒരുക്കും. ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പിനുള്ള സോഫ്റ്റ്വേറിനായി സാങ്കേതിക സര്‍വകലാശാല അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിയ ഉടന്‍ ഉത്തരക്കടലാസ് സ്‌കാന്‍ചെയ്ത് ഏകീകൃതനിലയത്തിലേക്ക് അയക്കും. കംപ്യൂട്ടര്‍ വഴി മൂല്യനിര്‍ണയം നടത്തി ഉടന്‍ മാര്‍ക്കുകള്‍ ചേര്‍ക്കും. 15-20 ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കാന്‍ കഴിയും. ഇതിനായി സ്‌കാനിങ് സെന്ററുകള്‍ സ്ഥാപിക്കും. കേരളത്തിന് പുറത്ത് മഹാരാഷ്ട്ര സര്‍വകലാശാല പോലുള്ള ഓപ്പണ്‍ സര്‍വകലാശാലകള്‍ ഇത് ചെയ്യുന്നുണ്ട്. കേരളത്തില്‍ ആരോഗ്യ സര്‍വകലാശാലയാണ് ഓണ്‍ലൈനായി മൂല്യനിര്‍ണയം നടത്തുന്നത്.


Source link

Related Articles

Back to top button