WORLD

വിരമിക്കുന്നില്ല, ഇന്ത്യ ഒളിംപിക്സ് ഫൈനലിലെത്തിയാൽ സ്വർണമെഡൽ മത്സരത്തിൽ ‘നുഴഞ്ഞുകയറാം’; ഇനി‌ ഓസീസ് പര്യടനത്തിനില്ലെന്നും കോലി


ബെംഗളൂരു∙ തന്റെ ക്രിക്കറ്റ് കരിയറിൽ ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഉണ്ടാകില്ലെന്ന് സൂചന നൽകി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി. ഇക്കഴിഞ്ഞ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനം കനത്ത നിരാശയ്‌ക്കു കാരണമായെന്നും, അവിടെ സംഭവിച്ച പിഴവുകൾ തിരുത്താൻ ഇനിയൊരു പരമ്പരയിൽ തനിക്ക് അവസരമുണ്ടാകില്ലെന്നും കോലി പറഞ്ഞു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിൽ സംഭവിച്ച പിഴവുകൾ 2018ലെ പരമ്പരയിൽ തിരുത്താൻ അവസരം ലഭിച്ചതു ചൂണ്ടിക്കാട്ടിയാണ്, ഓസീസ് പര്യടനത്തിലെ പാളിച്ചകൾ പരിഹരിക്കാൻ അവസരമുണ്ടാകില്ലെന്ന് കോലി സമ്മതിച്ചത്.2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന ഒളിംപിക്സിനായി വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്, തമാശരൂപേണയായിരുന്നു കോലിയുടെ മറുപടി.


Source link

Related Articles

Back to top button