WORLD
കനത്ത മഴ, ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി; ഓടയിൽ വീണ വയോധികനു ദാരുണാന്ത്യം

കോഴിക്കോട് ∙ കനത്ത മഴയിൽ നിറഞ്ഞൊഴുകിയ ഓടയിൽ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. കമിഴ്ന്നു കിടക്കുന്ന രൂപത്തിലാണ് ശശിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയത്. ഫയർഫോഴ്സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. 1 കിലോ മീറ്റർ ദൂരം ശശിയുടെ മൃതദേഹം ഒഴുകിയെന്നാണ് വിവരം. കോവൂർ എംഎൽഎ റോഡിൽ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ബസ് സ്റ്റോപ്പിൽ കയറിനിൽക്കുകയായിരുന്നു ശശിയും സുഹൃത്തും.
Source link