WORLD

ഗവേഷണത്തിന്റെ പേരിൽ ‘നാടുകടത്തൽ’: ഇന്ത്യക്കാരിയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ


ലണ്ടൻ∙ ഇന്ത്യൻ ചരിത്ര ഗവേഷകയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ. ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിനി ഡോ. മണികർണിക ദത്തയോടയാണ് (37) ഉടൻ രാജ്യം വിടാൻ യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടത്. ഐഎൽആർ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഓക്‌സ്ഫഡിലെ ഗവേഷക വിദ്യാർഥിനിയായ ഡോ. മണികർണിക ദത്തയ്‌ക്കെതിരെ ഹോം ഓഫിസിന്റെ നടപടി.നിലവിൽ അയർലൻഡിലെ ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ് ഡോ. മണികർണിക ദത്ത. 12 വർഷം മുൻപാണ് അവർ യുകെയിൽ എത്തിയത്. ഇവരുടെ ഭർത്താവും ഗ്ലാസ്ഗോ സർവകലാശാലയിലെ സീനിയർ ലക്ചററുമായ ഡോ. സൗവിക് നഹയ്ക്ക് ഐഎൽആർ അപേക്ഷയിന്മേൽ വീസ അനുവദിച്ചു.


Source link

Related Articles

Back to top button