WORLD

നെഞ്ച്‌ വേദന മാത്രമല്ല പല്ലുവേദനയും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം; സൂക്ഷിക്കണം!


പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത്‌ നെഞ്ച്‌ വേദന പോലുള്ള ലക്ഷണങ്ങളാണ്‌. എന്നാല്‍ ഇത്‌ മാത്രമല്ല, നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല്‌ വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്‌ മുന്നോടിയായി വരാമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ്‌ ഇതിന്‌ കാരണം. വേഗസ്‌ നേര്‍വ്‌ എന്ന ഈ നാഡീപാത കഴുത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. അതിനാല്‍ ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കാം.പല്ലിന്‌ പുറമേ കൈകള്‍, പുറം, താടി, അടിവയര്‍ എന്നിവിടങ്ങളിലും ഹൃദയാഘാതത്തിന്‌  മുന്നോടിയായി വേദന അനുഭവപ്പെടാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.


Source link

Related Articles

Back to top button