പേടകത്തെ കൊടുംചൂട് പൊതിയും; ആകാശത്ത് ‘വിടരും രക്ഷകൻ’; 45,000 അടിയിൽ നിർണായകം; സുനിത എങ്ങനെ ഇറങ്ങും? – ഗ്രാഫിക്സ്

‘ഒരാഴ്ച തറവാട്ടിലൊന്നു നിന്നിട്ടു വരാം’ എന്നും പറഞ്ഞ് വെക്കേഷൻ കാലത്ത് ബന്ധുവീട്ടിലേക്ക് നമ്മൾ എത്ര തവണ പോയിരിക്കുന്നു. പക്ഷേ തറവാട്ടിലെത്തി അവിടെയുള്ള ഒരു സ്കൂളിലേക്ക് പഠിത്തം മാറ്റേണ്ടി വന്നാലുള്ള അവസ്ഥ വന്നാലോ! സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ പിന്നെയും ഒരു വെക്കേഷൻ കാലം കാത്തിരിക്കണം, അല്ലെങ്കിൽ വീട്ടിൽനിന്ന് ആരെങ്കിലും വന്ന് തിരികെ കൊണ്ടുപോകണം. ഏറക്കുറെ അതേ അവസ്ഥയിലായിരുന്നു നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും.
2024 ജൂൺ 5ന് ഒരാഴ്ചയ്ക്കെന്നും പറഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയതാണ്, തിരികെ ഭൂമിയിലെത്താൻ 290 ദിവസം വേണ്ടി വന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം സുനിതയ്ക്കും ബുച്ചിനും ബഹിരാകാശത്തു കഴിയേണ്ടി വന്നതെന്നു ചോദിച്ചാൽ അതിന്റെ ഉത്തരം ഹീലിയം എന്ന ‘അലസ’വാതകത്തിൽ എത്തി നിൽക്കും. എങ്ങനെയാണ് ഹീലിയം ചോർച്ച സുനിതയെ ബഹിരാകാശത്തു കുടുക്കിയത്? ഏഴു ദിവസത്തെ ഗവേഷണം 290ലേക്ക് നീണ്ടപ്പോൾ ഇളയമകളുടെ ഹൈസ്കൂൾ പഠനത്തിലെ നിർണായകമായ ഒരു വർഷമാണ് താൻ ‘മിസ്’ ചെയ്തതെന്നാണ് ബുച്ച് പറഞ്ഞത്. സുനിതയാകട്ടെ വീട്ടുകാരെയും വീട്ടിലെ നായ്ക്കുട്ടിയേയും വല്ലാതെ ‘മിസ്’ ചെയ്തു.
പക്ഷേ ഇത്രയും നാളിനിടയിൽ നടത്താനിരുന്ന പരീക്ഷണങ്ങളിലൊന്നും ഇരുവരും ഒരു വിട്ടുവീഴ്ചയും നടത്തിയില്ല. ഇടയ്ക്ക് നിലയത്തിന്റെ കമാൻഡർ പദവിയിലേക്കു വരെ സുനിതയെത്തി. അതിനിടെ സുനിതയേയും ബുച്ചിനേയും ബഹിരാകാശത്തു തള്ളുകയായിരുന്നെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിനും തിരികൊളുത്തി. ആകാശത്തു മാത്രമല്ല ഭൂമിയിലേയും ഇത്തരം പ്രശ്നങ്ങളെ നേരിട്ടുമാണ് സുനിതയും ബുച്ചും തിരിച്ചെത്തുന്നത്. എങ്ങനെയാണ് ആ മടക്കം? സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തിയ ദിവസം മുതൽ തിരിച്ച് ഭൂമിയിലെത്തിയതു വരെയുള്ള വിവരങ്ങള്‍ ഗ്രാഫിക്സിലൂടെ അറിയാം. സുനിതയുടെ ഭൂമിയിലേക്കുള്ള മടങ്ങിവരവിന്റെ ഘട്ടംഘട്ടമായുള്ള ഗ്രാഫിക്സ് കാഴ്ച കാണാം.
Source link