WORLD

മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്നു കഷണങ്ങളാക്കി സിമന്റ് വീപ്പയിലാക്കി; ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ


മീററ്റ് (യുപി)∙ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആൺസുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി വീപ്പയിലിട്ട് സിമന്റ് നിറച്ചു. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ മുസ്കാൻ റസ്തോഗി, സുഹൃത്ത് സാഹിൽ ശുക്ല എന്നിവ‌രെ പൊലീസ് അറസ്റ്റ് ചെയ്തു.ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ മണാലിയിൽ പോകുകയാണെന്ന് മുസ്കാൻ അയൽവാസികളോടു പറഞ്ഞിരുന്നു. ഈ സമയത്ത് സൗരഭിന്റെ ഫോണിൽനിന്നു കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി സന്ദേശങ്ങളും അയച്ചിരുന്നു. പക്ഷേ സൗരഭിനെ ഫോണിൽ കിട്ടാതായതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ മാസം 4 മുതൽ നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുതിനെ കാണാനില്ലെന്നു കണ്ടെത്തി. തുടർന്ന് മുസ്‌കാനെയും സാഹിലിനെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


Source link

Related Articles

Back to top button