KERALA
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽകയറി കുത്തിക്കൊന്നു, കുത്തിയ യുവാവ് ട്രെയിനിന് മുമ്പിൽചാടി മരിച്ചു

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.കുത്തിയ ശേഷം അക്രമി ട്രെയിനിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതായാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
Source link