KERALA

ശരീരഭാരം കുറയുന്നു, പഴയ വസ്ത്രങ്ങള്‍ പാകമായിത്തുടങ്ങി; ആഹ്ലാദം പങ്കിട്ട് സമീറ റെഡ്ഡി


ആരോഗ്യകരമായ ജീവിതത്തേക്കുറിച്ച് പലപ്പോഴും തുറന്ന് സംസാരിക്കുന്ന നടിയാണ് സമീറ റെഡ്ഡി. പ്രസവശേഷം തന്റെ ശരീരഭാരം കൂടിയതായും ബോഡി ഷെയ്മിങ് അനുഭവിച്ചിരുന്നതായും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വ്യായാമംചെയ്ത് തന്റെ ശരീരഭാരം കുറഞ്ഞുവരുന്നതിന്റെ ആഹ്ലാദം പങ്കുവെച്ചിരിക്കുകയാണ് നടി. ശരീരഭാരത്തില്‍ വലിയ കുറവുണ്ടാവുന്നതിനേക്കാള്‍ വലിയ കാര്യമാണ് വെറും ഇഞ്ചുകളുടെ കുറവ് സംഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പഴയ വസ്ത്രങ്ങള്‍ ഇപ്പോള്‍ തനിക്ക് പാകമാണെന്ന് എടുത്തു പറഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ അതേ വേഷത്തിലാണ് സമീറ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Source link

Related Articles

Back to top button