ബഹിരാകാശത്തും ‘മസ്ക്’ ആധിപത്യം: വീരപരിവേഷം നേടി സ്പേസ്എക്സ്

ന്യൂഡൽഹി ∙ വൈറ്റ്ഹൗസിൽ പിടിമുറുക്കും മുൻപേ ഇലോൺ മസ്കിനു ബഹിരാകാശത്ത് നല്ല പിടിയുണ്ടായിരുന്നു, 2002ൽ സ്ഥാപിച്ച അദ്ദേഹത്തിന്റെ കമ്പനിയായ സ്പേസ്എക്സ് ബഹിരാകാശ മേഖലയിലെ ഏറ്റവും വമ്പൻ സ്വകാര്യ കമ്പനിയാണ്.സുനിത വില്യംസിന്റെ തിരിച്ചുവരവ് ‘ബോയിങ്’ കമ്പനിയും ഇലോൺ മസ്കിന്റെ ‘സ്പേസ്എക്സും’ തമ്മിലുള്ള മത്സരത്തിന്റെ കൂടി കഥയാണ്. യുഎസിലെ സ്വകാര്യ ബഹിരാകാശരംഗത്ത് ഇലോൺ മസ്കിന്റെയും സ്പേസ്എക്സ് കമ്പനിയുടെയും ആധിപത്യം ഊട്ടിയുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ‘ഡ്രാഗൺ ക്രൂ9’ മിഷൻ. യുഎസിൽ അപാരമായ ജനപിന്തുണ ഈ ദൗത്യം മസ്കിനും സ്പേസ്എക്സിനും നേടിക്കൊടുത്തിട്ടുണ്ട്. ബോയിങ് കമ്പനിയുടെ ‘സ്റ്റാർലൈനർ’ എന്ന പേടകത്തിലാണ് സുനിത കഴിഞ്ഞ ജൂൺ അഞ്ചിന് രാജ്യാന്തര ബഹിരാകാശ പേടകത്തിലെത്തിയത്. 8 ദിവസം കഴിഞ്ഞ് അതേ പേടകത്തിൽ തിരികെയെത്തേണ്ടിയിരുന്ന സുനിത 287 ദിവസമാണ് ബഹിരാകാശത്ത് കഴിച്ചുകൂട്ടേണ്ടി വന്നത്. സ്റ്റാർലൈനറിന്റെ തകരാറാണ് സുനിതയ്ക്കു വിനയായത്.
Source link