‘മുസ്കാനെ സൗരഭ് അന്ധമായി സ്നേഹിച്ചു; അവൾക്കായി വീട്ടുകാരെയും കോടിക്കണക്കന് സ്വത്തും ഉപേക്ഷിച്ചു, എന്നിട്ടും കൊന്നു: തൂക്കിലേറ്റണം’

മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ മുസ്കാൻ റസ്തോഗിയെ തൂക്കിലേറ്റണമെന്നു യുവതിയുടെ മാതാപിതാക്കൾ. യുഎസിൽനിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്തിനെയാണു (29) ഭാര്യ മുസ്കാൻ റസ്തഗിയും (27) കാമുകനായ സാഹിൽ ശുക്ലയും (25) ചേർന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ ഇയാളുടെ മൃതദേഹം 15 കഷ്ണങ്ങളാക്കിയ ശേഷം വീപ്പയിലിട്ട് സിമന്റ് നിറച്ച് ഉപേക്ഷിക്കുകയും ചെയ്തു.സൗരഭിന്റെ കുടുംബത്തിനു നീതി ലഭിക്കണമെന്നും മകൾ ചെയ്ത കുറ്റത്തിന് വധശിക്ഷ തന്നെ നൽകണമെന്നുമാണു മുസ്കാന്റെ മാതാപിതാക്കളായ പ്രമോദ് കുമാർ റസ്തഗിയും കവിത റസ്തഗിയും മാധ്യമങ്ങളോട് പറഞ്ഞത്. ‘‘സൗരഭ് അവളെ അന്ധമായി സ്നേഹിച്ചു. ഞങ്ങളുടെ മകളായിരുന്നു പ്രശ്നം. അവൾ സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് അകറ്റി. ഇപ്പോൾ അവനെ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. ആ കുടുംബത്തിന് നീതി ലഭിക്കണം. സൗരഭ് വീട്ടുകാരെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും എല്ലാം അവൾക്കു വേണ്ടിയാണ് ഉപേക്ഷിച്ചത്. ഇപ്പോൾ അവൾ തന്നെ സൗരഭിനെ കൊന്നിരിക്കുന്നു. ഞങ്ങളുടെയും മകനായിരുന്നു സൗരഭ്’’– മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു.
Source link