KERALA
‘അമ്മയുടെ ഫോണ്‍ നമ്പര്‍ തരൂ’; കണ്ണിറുക്കലും ഫ്‌ളൈയിങ് കിസ്സും ചൊടിപ്പിച്ചു; ശകാരിച്ച് മലൈക അറോറ

റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥിയായ ആണ്‍കുട്ടിയെ ശകാരിച്ച് നടിയും നര്‍ത്തകിയുമായ മലൈക അറോറ. ‘ഹിപ് ഹോപ് ഇന്ത്യ സീസണ്‍ 2’ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് 16-കാരനായ മത്സരാര്‍ഥിയെ ജഡ്ജായ മലൈക അറോറ ശകാരിച്ചത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. ‘നിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ എനിക്ക് തരൂ’ എന്നാണ് മലൈക അറോറ 16-കാരനോട് ആദ്യം പറയുന്നത്. അല്പം പരുഷമായിട്ടായിരുന്നു നടി ഇക്കാര്യം കുട്ടിയോട് പറഞ്ഞത്. ഇതോടെ എന്തിനാണ് അമ്മയുടെ നമ്പറെന്ന് മത്സരാര്‍ഥി ചോദിച്ചപ്പോള്‍ മലൈക അറോറ അതിന്റെ കാരണവും തുറന്നുപറഞ്ഞു.
Source link