KERALA
‘ഉണര്‍ന്നത് വാതിലില്‍ ശക്തമായ മുട്ടുകേട്ട്, പൂച്ചയെപ്പോലും എടുത്തില്ല, അവരെത്തുംമുമ്പേ രാജ്യംവിട്ടു’

വാഷിങ്ടൺ: വിദ്യാർഥി വിസ റദ്ദാക്കിയതിന് പിന്നാലെ യു.എസിൽ നിന്ന് നാടുവിട്ടതിനെക്കുറിച്ച് വിവരിച്ച് രഞ്ജനി ശ്രീനിവാസൻ. തന്റെ അരുമയായ പൂച്ചയെപ്പോലും ഉപേക്ഷിച്ച് കൈയിൽ കിട്ടിയതുമെടുത്താണ് കാനഡയിലേക്ക് പറന്നതെന്ന് രഞ്ജനി ന്യൂയോർക്ക് ടൈംസിന് നിൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈസംഭവത്തോടെ തന്റെ ഭാവിയും ജീവിതവും തകിടം മറിഞ്ഞുവെന്നും രഞ്ജനി കൂട്ടിച്ചേർത്തു.പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസന്റെ വിസ റദ്ദാക്കുന്നത്. തുടർന്ന് തന്റെ അപ്പാർട്മെന്റിൽ ഫെഡറൽ ഇമ്മിഗ്രേഷൻ ഏജന്റുമാർ തന്നെ തേടിയെത്തിയെന്നും എന്നാൽ വീണ്ടും അവർ തന്നെത്തേടിയെത്തുന്നതിന് മുമ്പ് തന്നെ താൻ രാജ്യം വിടുകയായിരുന്നുവെന്നും രഞ്ജനി പറഞ്ഞു.
Source link