WORLD

ആർസിബിക്ക് ‘യാത്രാ ദുരിതം’, കന്നിക്കിരീടത്തിന് ‘സഞ്ചരിക്കേണ്ടത്’ 17,048 കി.മീ; സൺറൈസേഴ്സ്, ഡൽഹി, ലക്നൗ ടീമുകൾക്ക് ‘യാത്രാ സുഖം’!


ഐപിഎൽ 18–ാം സീസണിലെ 14 ഗ്രൂപ്പ് മത്സരങ്ങൾക്കായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീം ഗ്രൗണ്ടിൽ ചെലവഴിക്കേണ്ടത് ഏകദേശം 42 മണിക്കൂറാണ്. എന്നാൽ, ഈ മത്സരങ്ങൾ കളിക്കാനായി അവർ സഞ്ചരിക്കേണ്ടത് 17048 കിലോമീറ്ററും! 2 മാസം നീളുന്ന ഐപിഎൽ സീസണിൽ കോലിയും സംഘവും കൂടുതൽ സമയം ചെലഴിക്കേണ്ടി വരിക യാത്രയ്ക്കു വേണ്ടിയാകും! 13 വേദികളിലായി നടക്കുന്ന ഈ സീസണിലെ മത്സരക്രമം ഏറ്റവും വലയ്ക്കുന്നതു കന്നിക്കിരീടം മോഹിച്ചെത്തുന്ന ബെംഗളൂരു ടീമിനെയാണ്.സൺറൈസേഴ്സ് ഹൈദരാബാദിനും ഡൽഹി ക്യാപിറ്റൽസിനുമെല്ലാം പതിനായിരത്തിൽ താഴെ കിലോമീറ്റർ സഞ്ചരിച്ചാൽ മതിയെന്നിരിക്കെയാണ് ആകാശ യാത്ര ബെംഗളൂരുവിനു വലിയ കടമ്പയായി മാറുന്നത്.


Source link

Related Articles

Back to top button