WORLD

കമ്പനികളുടെ മറവിലും രന്യ സ്വർണം കടത്തി?; കുടുംബത്തിന്റെ പേരിലുള്ള 3 കമ്പനികളിൽ അന്വേഷണം


ബെംഗളൂരു ∙ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയും കന്നഡ നടിയുമായ രന്യ റാവുവിന്റെ കുടുംബത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 3 കമ്പനികളും റവന്യു ഇന്റലിജൻസ്, ഇ.ഡി അന്വേഷണ പരിധിയിൽ. രന്യ റാവു ഫൊട്ടോഗ്രഫി, ക്ഷിരോദ ഇന്ത്യ, അയ്റസ് ഗ്രീൻസ് എന്നീ കമ്പനികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.2020നു ശേഷം റജിസ്റ്റർ ചെയ്ത 3 കമ്പനികളുടെയും ഡയറക്ടറാണ് രന്യ. വിക്ടോറിയ ലേഒൗട്ടിലെ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഇവയിൽ രന്യയുടെ അമ്മയും സഹോദരനും സഹ ഉടമസ്ഥരാണ്. 10 ലക്ഷം രൂപ വീതമാണ് ഇവയുടെ പ്രവർത്തന മൂലധനം കാണിച്ചിരിക്കുന്നത്. ഇവയുടെ മറവിലും സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് ഏജൻസികൾ സംശയിക്കുന്നു.


Source link

Related Articles

Back to top button