WORLD

സെക്കൻഡ് ഹാൻഡ് വാഹനത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


കാറോ ബൈക്കോ നഷ്ടമില്ലാത്ത വിലയില്‍ വില്‍ക്കാന്‍ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വലിയ പ്രയാസങ്ങളില്ല. മൂന്നാമതൊരാളെ ഇടപെടുത്താതെ വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുള്ള ഇടപാടാവുമ്പൊ രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടങ്ങളില്ലാതെ തീരാനും സാധ്യതയുണ്ട്. ഉപയോഗിച്ച വാഹനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പണ ഇടപാടുകള്‍ കൊണ്ടു മാത്രം തീരില്ലെന്നതാണ് വസ്തുത. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതോടെ മാത്രമേ കൈമാറ്റം പൂര്‍ണമാവുകയുള്ളൂ. വാഹനത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റാം? അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.വാഹനം വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും മാത്രമല്ല വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടി വരുന്ന സാഹചര്യങ്ങള്‍ വേറെയുമുണ്ട്. വാഹന ഉടമയുടെ മരണത്തെ തുടര്‍ന്ന് ഉടമസ്ഥാവകാശം മാറ്റേണ്ടി വരും. കുടുംബത്തിലെ അംഗങ്ങള്‍ക്കാണെങ്കില്‍ പോലും വാഹനം സമ്മാനമായി നല്‍കിയാലും ഉടമസ്ഥാവകാശം മാറ്റേണ്ടതാണ്. മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാലും ഏതെങ്കിലും വാഹനം ലേലത്തില്‍ സ്വന്തമാക്കിയാലും ഉടമസ്ഥാവകാശം രേഖയിലാക്കേണ്ടതുണ്ട്.


Source link

Related Articles

Back to top button