WORLD

‘ഗാർഹിക പീഡനം, ദാമ്പത്യ അവിശ്വസ്തത’; വിവാഹമോചനത്തിനു പിന്നാലെ ‘ചതിയനായ ഭർത്താവി’ന്റെ മ്യൂസിക് വിഡിയോയുമായി ധനശ്രീ


മുംബൈ ∙ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലുമായി ഔദ്യോഗികമായി വേർപിരിഞ്ഞ അതേ ദിവസം, ഭർത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ പുറത്തുവിട്ട് കോറിയോഗ്രഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമ. ‘ദേഖാ ജി ദേഖാ മേനേ’ എന്ന പേരിലാണ്, ഗാർഹിക പീഡനവും ദാമ്പത്യ അവിശ്വസ്തതയും അടിസ്ഥാനമാക്കിയുള്ള വിഡിയോ ധനശ്രീ വർമ പുറത്തിറക്കിയത്.ജാനി എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. രാജസ്ഥാൻ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ, ഇഷ്‌വാക് സിങ്ങാണ് ധനശ്രീ വർമയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽവച്ച് ഭർത്താവ് ഭാര്യയെ തല്ലുന്നത് ഉൾപ്പെടെയുള്ള പീഡനങ്ങളാണ് വിഡിയോയിലുള്ളത്. ഭാര്യ ചതിക്കപ്പെടുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങളും ഇതിലുണ്ട്.


Source link

Related Articles

Back to top button