WORLD

പെരുമ്പിലാവിലെ അക്ഷയ്‌യുടെ കൊലയ്ക്കു പിന്നിൽ റീൽസ് തർക്കവും? ചോദ്യം ചെയ്തതോടെ വെട്ടിക്കൊലപ്പെടുത്തി


തൃശൂർ∙ പെരുമ്പിലാവിലെ അക്ഷയ്‌യുടെ കൊലപാതകത്തിനു പിന്നിൽ റീൽസ് ചിത്രീകരിക്കുന്നതു സംബന്ധിച്ചുള്ള തർക്കവുമെന്ന് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി ലിഷോയിയും സംഘവും റീൽസിൽനിന്ന് അക്ഷയ്‌യെ ഒഴിവാക്കുകയും ഇതു ചോദ്യം ചെയ്ത അക്ഷയ്‌യെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസിൽ മുഖ്യപ്രതി ലിഷോയ് പൊലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിനു പിന്നാലെ ലിഷോയ് ഒളിവിൽ പോയിരുന്നു. സംഭവത്തിൽ പെരുമ്പിലാവ് സ്വദേശി നിഖിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. നിരവധി കേസുകളിൽ പ്രതിയായ കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ഇന്നലെ ലിഷോയുടെ വീടിനു മുന്നില്‍ വച്ചാണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്കു താമസിക്കുന്നയാളുമാണ് കൊല്ലപ്പെട്ട അക്ഷയ്. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം.


Source link

Related Articles

Back to top button