WORLD

‘വ്യക്തിപരമായ അജൻഡ വച്ച് കമന്ററിയെന്ന് പരാതി, ഒരു താരം നമ്പറും ബ്ലോക്ക് ചെയ്തു’; ഐപിഎൽ പാനലിൽനിന്ന് ഇർഫാൻ പഠാൻ പുറത്ത്!


മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിലെ കമന്റേറ്റർമാരുടെ സംഘത്തിൽനിന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം. സമകാലിക ക്രിക്കറ്റിൽ കമന്റേറ്ററായും അവതാരകനായും ശ്രദ്ധ നേടിയ പഠാനെ, ഇത്തവണ ഐപിഎൽ മത്സരങ്ങളുടെ കമന്റേറ്റർമാരുടെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പഠാന്റെ ‘വാവിട്ട’ കമന്ററിയും ഇതുമായി ബന്ധപ്പെട്ട് ചില ഇന്ത്യൻ താരങ്ങൾ തന്നെ പരാതിയുമായി രംഗത്തെത്തിയതുമാണ് പഠാനെ തഴയാൻ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വ്യക്തിപരമായ വിമർശനം അതിരുകടന്നതോടെ, ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു ഇന്ത്യൻ താരം പഠാനെ ഫോണിൽ ‘ബ്ലോക്ക് ചെയ്ത’തായും റിപ്പോർട്ടുകളുണ്ട്. ഇർഫാൻ പഠാൻ വ്യക്തിവിരോധം തീർക്കുന്ന വിധത്തിൽ ക്രിക്കറ്റ് കമന്ററിക്കിടെ തുടർച്ചയായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതായി ഈ താരം ഉൾപ്പെടെയുള്ളവർ പരാതി ഉന്നയിച്ചെന്നാണ് സൂചന.


Source link

Related Articles

Back to top button