WORLD

വീണ്ടും എംഎച്ച് 370 വിമാനത്തിനു വേണ്ടി തിരച്ചിൽ; നിലവിലെ സാങ്കേതിക വിദ്യകൾക്ക് പിടിതരാതെ ആ 239 പേർ എവിടെ മറഞ്ഞു?


പതിനൊന്ന് വർഷം മുൻപ് കാണാതായ എംഎച്ച് 370 മലേഷ്യൻ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുകയാണ്.ഇതിനായി മലേഷ്യൻ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 239 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പതിനൊന്ന് വർഷത്തിന് ശേഷം, കഴിഞ്ഞ വർഷം മലേഷ്യ വീണ്ടും തിരച്ചിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഹൈടെക് ഉപകരണങ്ങളുടെ പുതിയ ഒരു കൂട്ടവുമായി തിരച്ചിലിനായി യുഎസ് ടെക്നോളജി കമ്പനിയായ ഓഷൻ ഇൻഫിനിറ്റി തന്നെയാണ് തിരികെ എത്തുന്നത്. 2018ൽ തിരച്ചിൽ നടത്തിയെങ്കിലും ഈ സ്ഥാപനത്തിന് വിജയിക്കാൻ ആയിരുന്നില്ല. ലോക വൈമാനികരംഗത്തെ ഞെട്ടിച്ച ഈ സംഭവം ഒരു ദശാബ്ദം പിന്നിട്ടിരിക്കുകയാണ്.


Source link

Related Articles

Back to top button