KERALA
വടിവാളുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

കുമളി: പെരിയാർ കടുവാ സങ്കേതത്തിലെ തമിഴ്നാട് ഐബിയ്ക്ക് സമീപം വടിവാളുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തനംതിട്ട കൊടുമൺ സ്വദേശിയായ വിേജഷ് വിജയൻ (32), കടമനാട് സ്വദേശി അരവിന്ദ് രഘു (22) എന്നിവരാണ് പിടിയിലായത്.ചൊവ്വാഴ്ചയാണ് തേക്കടിയിലെ തമിഴ്നാട് ഐബിയ്ക്ക് സമീപം രണ്ട് വടിവാളുകൾ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇവർ കുമളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയുമായിരുരുന്നു. തുടർന്ന് സിസിടിവി അടക്കം പരിശോധിക്കുകയും ഈ പരിസരത്ത് തന്നെയുള്ളവരായിരിക്കും ഇതിനു പിന്നിലെന്ന നിഗമനത്തിലെത്തുകയുമായിരുന്നു.
Source link