WORLD

കോലിക്ക് ‘ഷെയ്ക് ഹാൻഡ്’ നൽകാതെ റിങ്കു സിങ്! സൂപ്പർ താരത്തെ ഒഴിവാക്കിയതോ?- വി‍ഡിയോ


കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനച്ചടങ്ങിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്കു കൈകൊടുക്കാതെ കൊൽക്കത്തയുടെ റിങ്കു സിങ്. ബോളിവുഡ് താരവും കൊൽക്കത്ത ടീമിന്റെ ഉടമയുമായ ഷാറുഖ് ഖാനും കോലിയും വേദിയിൽ നിൽക്കെയാണ് റിങ്കു സിങ് എത്തിയത്. ഷാറുഖിനു റിങ്കു ഷെയ്ക് ഹാൻഡ് നൽകി, പിന്നാലെ വിരാട് കോലിയെ താരം ഒഴിവാക്കുകയായിരുന്നു. റിങ്കുവിന്റെ കൈ പിടിക്കാൻ കോലി ഒരുങ്ങുന്നുണ്ടെങ്കിലും പിന്നീട് പിൻവാങ്ങി.ഇന്ത്യൻ ജഴ്സിയിൽ മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണു വിരാട് കോലിയും റിങ്കു സിങ്ങും. യുവതാരമായ റിങ്കുവും കോലിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് റിങ്കു സിങ് കോലിയെ ഒഴിവാക്കിയതെന്നാണ് ആരാധകർ ആശ്ചര്യപ്പെടുന്നത്. വേദിയിലെത്തിയ റിങ്കു സിങ്ങിന്റെ കയ്യിൽ പിടിച്ചാണ് ഷാറുഖ് ഖാൻ ഏറെ നേരം സംസാരിച്ചത്. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


Source link

Related Articles

Back to top button